Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palliative Ambulance

Palakkad

ജെ​ല്ലി​പ്പാ​റ പു​തു​ജീ​വ​ൻ അ​ഗ​തിമ​ന്ദി​ര​ത്തി​ന്‍റെ പാ​ലി​യേ​റ്റീ​വ് ആം​ബു​ല​ൻ​സ് സർവീസ് തുടങ്ങി

അ​ഗ​ളി: ജെ​ല്ലി​പ്പാ​റ പു​തു​ജീ​വ​ൻ അ​ഗ​തി മ​ന്ദി​ര​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പാ​ലി​യേ​റ്റീ​വ് ആം​ബു​ല​ൻ​സ് സ​ർ​വീ​സിനു തുടക്കം. ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ക​ള​മ്പാ​ട​ൻ ഫ്ലാഗ് ഓഫ് ചെ​യ്തു.

പു​തു​ജീ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ തു​റ​വ​യ്ക്ക​ൽ, പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ. ​ബി​ബി​ൻ ചെ​റു​കു​ന്നേ​ൽ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. അ​ട്ട​പ്പാ​ടി​യി​ലെ അ​ശ​ര​ണ​രാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഈ ​പാ​ലി​യേ​റ്റീ​വ് സം​വി​ധാ​നം വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നു ഫാ. ​മാ​ർ​ട്ടി​ൻ പ​റ​ഞ്ഞു.

പ്രാ​യ​മാ​യ​വ​രെ ഭ​വ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​തോ​ടൊ​പ്പം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​വാ​നും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നും ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ഉ​പ​ക​രി​ക്കു​മെ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ച ഫാ. ​ബി​ബി​ൻ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റും വാ​ഹ​ന​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up